ADVERTISEMENT

മലയാള സിനിമയിലും സീരിയലിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് ധന്യ മേരി വർഗീസും ഭർത്താവ് ജോണും. ഇപ്പോഴിതാ, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും ധന്യ നൽകിയ പിന്തുണയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ജോൺ. മഴവില്‍ മനോരമയിലെ ‘ഒന്നും ഒന്നും മൂന്നിൽ’ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു തിരിച്ചടി ഉണ്ടായി. അതെല്ലാം നേരിട്ട് മുന്നോട്ടു വരികയാണ്. ഞങ്ങളുടെ ബിസിനസ് 10 വർഷമായി വിജയകരമായി പോകുകയായിരുന്നു. ഒരു പ്രൊജക്ട് 15 നില പൂർത്തിയായി. എല്ലാം പൂർണമാകാൻ നിൽക്കുമ്പോഴാണ് പ്രശ്നം ഉണ്ടായത്. അങ്ങനെ സംഭവിച്ചു പോയി. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇങ്ങനെയൊരു തകർച്ച കാരണമായി. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. പല രീതിയിലായിരിക്കും അത് ഓരോരുത്തരേയും ബാധിക്കുക. സാമ്പത്തിക പ്രശ്നമാണ് താരതമ്യേന അതിൽ ഏറ്റവും ചെറുത്. അതൊക്കെ മറികടന്നു പോകാനുള്ള കരുത്ത് ദൈവകൃപ കൊണ്ട് ലഭിച്ചിട്ടുണ്ട്’’ .– ജോൺ പറഞ്ഞു.

ADVERTISEMENT

എങ്ങനെയാണ് പ്രതിസന്ധികളെ നേരിട്ടതെന്ന അവതാരക റിമി ടോമിയുടെ ചോദ്യത്തിന് ‘ധന്യയുടെ കൈപിടിച്ച് കട്ടയ്ക്ക് ഇങ്ങനെ നിൽക്കും’ എന്നായിരുന്നു ജോണിന്റെ മറുപടി.

ADVERTISEMENT
ADVERTISEMENT