ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയായതിനു പിന്നാലെ, പുതിയ പോസ്റ്റുമായി താരപുത്രി.
നേരത്തെ, രണ്ട് കൈകൾ ചേർത്തുവച്ചൊരു ചിത്രമാണ് പങ്കുവച്ചതെങ്കിൽ, മുഖം തിരിഞ്ഞു നിൽക്കുന്ന യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന മാളവികയാണ് പുതിയ ചിത്രത്തിൽ.
ജയറാമിനും പാർവതിക്കും കാളിദാസിനും കാളിദാസിന്റെ ഗേൾഫ്രണ്ടായ തരിണിക്കുമൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് മാളവിക. അവധിക്കാല യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ മാളവിക പങ്കുവയ്ക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ഈ ചിത്രം. ‘Here’s to dreams coming true’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മാളവിക കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് താഴെ കാളിദാസ് ജയാറാം ‘അളിയാ’ എന്നു കമന്റിട്ടിട്ടുണ്ട്. ഒപ്പം ഹൃദയത്തിന്റെ സ്മൈലിയും. ഇതോടെ ‘പ്രണയവാർത്തകൾക്കു’ ചൂടേറിയിട്ടുണ്ട്. ആ അപരിചിതൻ ആരാണ് ? എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.