ഞാൻ വളർന്ന വീട്...! ‘അശ്വതി’യുടെ വിശേഷങ്ങൾ പങ്കുവച്ച് കാളിദാസ്: വിഡിയോ
Mail This Article
×
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമിന്റെയും ഭാര്യ പാർവതിയുടെയും മക്കൾ കാളിദാസിന്റെയും മാളവികയുടെയുമൊക്കെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ, താൻ വളർന്ന ചെന്നൈ വൽസരവാക്കത്തുള്ള വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാളിദാസ് ജയറാമിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അശ്വതി എന്നാണ് വീടിന് പേര്.
കൃഷിയോട് ഏറെ താൽപ്പര്യമാണ് ജയറാമിന്. ചെന്നൈയിലെ വീട്ടുമുറ്റത്തും മനോഹരമായൊരു അടുക്കളത്തോട്ടം കാണാം.