തന്റെ പുതിയ സിനിമയ്ക്കായി മാർഷ്യൽ ആർട്സ് അഭ്യസിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കല്യാണി പ്രിയദർശൻ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന സിനിമയാണിത്. നസ്‌ലിനാണ് നായകൻ. ‘ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്‍ഷന്‍’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
അരുൺ ഡൊമിനിക് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു.