ADVERTISEMENT

കുറച്ചു കാലമായി സ്വന്തം അഭിപ്രായങ്ങളുടെ പേരിലും ബോളിവുഡുമായി നടത്തുന്ന വാഗ്വാദങ്ങളുടെ പേരിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ ജല്ലിക്കെട്ടിന് ഓസ്കര്‍ എന്‍ട്രി കിട്ടിയതിന് കങ്കണ നടത്തിയ അഭിനന്ദനവും സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയായിരിക്കുകയാണ്.

‘ബോളിവുഡ് ഗാങ്ങിനെതിരെ നടത്തിയ വിമര്‍ശനങ്ങളെല്ലാം ഫലംകണ്ടിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാല്‍ വെറും നാല് കുടുംബങ്ങളല്ലെന്ന് എല്ലാവരും മനസിലാക്കിയിരിക്കുകയാണ്. ഈ സിനിമാകൂട്ടം വീട്ടിൽ ഒളിച്ചിരുന്നതുകൊണ്ട് ജൂറിക്ക് അവരുടെ ജോലി ഭംഗിയായി ചെയ്യാൻ കഴിഞ്ഞു. ജല്ലിക്കെട്ടിന് അഭിനന്ദങ്ങള്‍’ കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ADVERTISEMENT

കങ്കണയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായം പറയുന്നുണ്ട്. എന്തായാലും ബോളിവുഡുമായി കങ്കണ നടത്തുന്ന വഴക്കുകൾക്ക് ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT