മലയാളത്തിന്റെ യുവനായിക ഗ്രേസ് ആന്റണി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ക്നോളജ്’ ശ്രദ്ധേയമാകുന്നു. യു ട്യൂബിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ രചനയും ഗ്രേസ് ആണ്. എബി ടോം സിറിയക്കും ഗ്രേസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.അജയ് കുഞ്ഞുമോനാണ് ഛായാഗ്രഹണം.