ADVERTISEMENT

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ തകർപ്പൻ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാഖിന്റെ അഞ്ചാം പിറന്നാളാഘോഷങ്ങൾക്ക് ഈ ഗംഭീരലുക്കിലായിരുന്നു താരം.

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ ഗംഭീരമായ പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘ഇസൂസ് ആർട്ട് വേൾഡ്’ എന്നപേരിൽ പെൻസിലുകളും ക്രയോണുകളും കൊണ്ട് അലങ്കരിച്ചായിരുന്നു ഇസുവിന്റെ പിറന്നാളാഘോഷം. കേക്കിനൊപ്പം ചാക്കോച്ചനും കുടുംബവും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT