ADVERTISEMENT

തന്റെ ടീനേജ് കാലത്തെ മനോഹരമായൊരു ചിത്രം പങ്കുവച്ച് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി.

‘എന്റെ ആദ്യകാല ഷൂട്ടുകളിൽ ഒന്ന്. 17-18 വയസ്സ് പ്രായം. എന്റെ മോഡലിംഗ് ജീവിതം തുടങ്ങാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളൂ അന്ന്’ .– ചിത്രത്തിനൊപ്പം ലക്ഷ്മി കുറിക്കുന്നു.

ADVERTISEMENT

ലോഹിതദാസ് സംവിധാനം ചെയ്ത ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെ 2000 ൽ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. കൊച്ചു കൊച്ചു സന്തോഷങ്ങൾ, കീർത്തിചക്ര, ഇവിടം സ്വർഗ്ഗമാണ്, ഭ്രമരം എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.

ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ആണ് ലക്ഷ്മി അഭിനയിച്ച പുറത്തിറങ്ങാനുള്ള പുതിയ മലയാള ചിത്രം.

ADVERTISEMENT
ADVERTISEMENT