ക്ലീൻ ഷേവ് ലുക്കില്‍ ലാൽ! ചിത്രം പങ്കുവച്ച് താരം: രസികൻ കമന്റുകളുമായി ആരാധകരും
 
Mail This Article
×
നീട്ടി വളർത്തിയ താടിയാണ് നടനും സംവിധായകനുമായ ലാലിന്റെ സ്ഥിരം ലുക്ക്. അപൂർവമായേ അദ്ദേഹം താടിയെടുക്കാറുള്ളൂ. ഇപ്പോഴിതാ, താടിയും മീശയും എടുത്ത് ക്ലീൻ ഷേവ് ലുക്കിലുള്ള തന്റെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ‘അംബേദ്കർ’ എന്ന കുറിപ്പോടെയാണ് ലാൽ ചിത്രം പങ്കുവച്ചത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. ചിത്രത്തിൽ രാജാവിന്റെ വേഷത്തിലാണ് താരം.
 
 
 
 
 
 
 
