Monday 23 May 2022 03:44 PM IST : By സ്വന്തം ലേഖകൻ

‘ചാമ്പിക്കോ’ ഡയലോഗ് പറയാമോയെന്ന് കാണികൾ: മമ്മൂക്കയുടെ മറുപടി ഇങ്ങനെ: വിഡിയോ

mammootyy

മലയാള സിനിമയില്‍ അടുത്തകാലത്തുണ്ടായതില്‍ ഏറ്റവും ഹിറ്റ് ഡയലോഗാണ് ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ....’. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ മമ്മൂക്കയുടെ കഥാപാത്രം ഫൊട്ടോഗ്രഫർക്ക് നിർദേശം നൽകുന്ന ഡയലോഗാണ് ഇത്. ഇത് അനുകരിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ഇപ്പോഴിതാ, ഒരു പൊതുവേദിയിൽ ചാമ്പിക്കോ ഡയലോഗ് പറയാന്‍ കാണികൾ മമ്മൂക്കയോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോയാണ് വൈറൽ.

ഒരു പരിപാടിക്കിടെ പൊതുവേദിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുമ്പോഴാണ് ‘ചാമ്പിക്കോ’ ഡയലോഗ് പറയുമോ എന്ന് അവതാരകൻ മമ്മൂട്ടിയോട് ചോദിച്ചത് ‘നിങ്ങൾ തന്നെ പറഞ്ഞാൽ‌ മതിയെന്ന്’ അദ്ദേഹം ചിരിയോടെ മറുപടി െകാടുത്തെങ്കിലും കാണികള്‍ മമ്മൂക്കയോട് ഡയലോഗ് പറയാൻ ആരവം മുഴക്കി. ഒടുവിൽ പി.വിജയൻ ഐ.പി.എസിന് മമ്മൂട്ടി മൈക്ക് കൈമാറുകയും അദ്ദേഹം ചാമ്പിക്കോ ഡയലോഗ് പറയുകയുമായിരുന്നു. മഞ്ജു വാരിയരും ചടങ്ങിനുണ്ടായിരുന്നു.