മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ സിനിമകളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിലേക്ക്.
ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്‍സും ചേർന്ന് മോളിവുഡിൽ ഏറ്റവും വലിയ റീ റീലിസായി ചിത്രത്തിന്റെ റീമാസ്റ്റർ പതിപ്പ് തിയറ്ററുകളിലേക്ക് എത്തിക്കും.
മധു മുട്ടത്തിന്റെ തിരക്കഥയി, 1993ൽ ഫാസില്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ മണിച്ചിത്രത്താഴ് വൻ വിജയമാണ് നേടിയത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്തു ചിത്രം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ സിനിമ പ്രേമികൾക്കും വലിയ ആവേശമാണ്.