Monday 03 March 2025 02:18 PM IST : By സ്വന്തം ലേഖകൻ

‘പൈങ്കിളി’ ചിത്രങ്ങളുമായി നമിത പ്രമോദ്, മീനാക്ഷിയ്ക്കൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുമായി താരം

namitha

നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവയ്ക്കുന്ന തന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്.

മീനാക്ഷിയുടെ പ്രിയസുഹൃത്താണ് നടി നമിത പ്രമോദ്. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ രണ്ടാളും സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, മീനാക്ഷി ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ ‘പൈങ്കിളി’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നമിത പ്രമോദ്.

അതേ സമയം, സൗബിൻ സാഹിറിനൊപ്പം അഭിനയിച്ച ‘മച്ചാന്റെ മാലാഖ’ ആണ് നമിത പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രം.