ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ലൊക്കേഷനിൽ നിന്നുമുള്ള പാക്കപ്പ് വിഡിയോ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 48 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ‘മിറാഷ്’ സിനിമയുടേത്. ഇ ഫോർ, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഹക്കിം ഷാജഹാൻ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിങ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം.