Friday 09 June 2023 01:54 PM IST : By സ്വന്തം ലേഖകൻ

മഹാലക്ഷ്മിയെ ചേർത്ത് പിടിച്ച്, ക്യൂട്ട് ചിരിയോടെ ലാലേട്ടൻ: താരകുടുംബങ്ങൾ ഒത്തു കൂടിയപ്പോൾ

mohanlal

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം നിൽക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ദിലീപും കാവ്യയും മകളുമായി എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ജയറാമുമൊക്കെ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിനിടെയാണ് മഹാലക്ഷ്മിയും ലാലേട്ടനും ഒന്നിച്ചുള്ള ചിത്രങ്ങൾ ജയപ്രകാശ് പകർത്തിയത്.