Thursday 01 July 2021 11:55 AM IST : By സ്വന്തം ലേഖകൻ

‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്ത..’ യുമായി മൃദുലയുടെ മകൾ! രസികൻ വിഡിയോ വൈറൽ

mridula

മകൾക്കൊപ്പമുള്ള രസികൻ ഡബ്സ്മാഷ് വിഡിയോ പങ്കുവച്ച് യുവഗായിക മൃദുല വാരിയർ. ‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ..’ എന്ന രസകരമായ പാട്ടിന് അനുകരണമൊരുക്കിയിരിക്കുകയാണ് അമ്മയും മകളും. മൃദുലയുടെ മോള് തകർത്തെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.

‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്ത’ എന്ന കുറിപ്പോടെയാണ് മൃദുല ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.