Monday 28 November 2022 02:55 PM IST : By സ്വന്തം ലേഖകൻ

‘ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്’: ഓർമകളിലെ നല്ല നിമിഷം, കുറിപ്പുമായി നമിത

namitha

താനും അനുജത്തിയും ചേർന്ന് കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്ത് പങ്കുവച്ച് കുറിപ്പുമായി നടി നമിത പ്രമോദ്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നമിതയുടെ പോസ്റ്റ്. വർഷങ്ങൾക്ക് ശേഷം കത്ത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ തങ്ങൾ ഭാഗ്യവതികളാണെന്നും നമിത കുറിക്കുന്നു.

‘അച്ഛൻ ഖത്തറിൽ ജോലി ചെയ്തിരുന്നപ്പോൾ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ കത്ത് എഴുതി തീരാൻ കാത്തിരിക്കും, കാരണം അതുകഴിഞ്ഞ് വേണം എന്റെ വിശേഷങ്ങൾ അച്ഛനോട് പറയാൻ. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്. നാളെ അവരുടെ ഇരുപത്തി ഏഴാം വിവാഹ വാർഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവതികളാണ്. അവർ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയിൽ എത്തിച്ചത്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും’.– നമിത കുറിച്ചു.

‘ഈശോ’യാണ് നമിതയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.