ADVERTISEMENT

ആയോധന കലയായ തയ്ക്വാൻഡോ പരിശീലിച്ച് യുവനടി നിമിഷ സജയൻ. വൺസ്റ്റെപ് ക്ലബ് തയ്ക്വാൻഡോ അക്കാദമിയിലാണ് നിമിഷ പരിശീലനം നേടുന്നത്. താരത്തിന്റെ പരിശീലന ചിത്രങ്ങൾ വൺസ്റ്റെപ് ക്ലബ് അക്കാദമി പങ്കുവച്ചു. മാസ്റ്റർ എൽദോസ് പി. എബിയാണ് നിമിഷയെ പരിശീലിപ്പിക്കുന്നത്. 

മുംബൈയിലെ ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയായപ്പോഴേ നിമിഷ തയ്ക്വാൻഡോ പഠിച്ചു തുടങ്ങി. എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ നിമിഷക്ക് തയ്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റ് ലഭിച്ചു. മഹാരാഷ്ട്രയെ ദേശീയ തലത്തിൽ തയ്ക്വാൻഡോ മത്സരത്തിൽ പ്രതിനിധീകരിച്ചിട്ടുണ്ട് നിമിഷ സജയൻ. പഠനകാലം കഴിഞ്ഞ ശേഷം തയ്ക്വാൻഡോ പരിശീലിക്കാൻ നിമിഷക്ക് കഴിഞ്ഞില്ല. ആ പഴയ തയ്ക്വാൻഡോ ബ്ലാക്ബെൽറ്റ്ുകാരിയെ തേച്ചുമിനുക്കിയെടുക്കാനാണ് വൺസ്റ്റെപ്പ് ക്ലബിൽ നിമിഷ പരിശീലനം തുടങ്ങിയത്.

ADVERTISEMENT

തയ്ക്വാൻഡോയിലുള്ള തന്റെ കഴിവുകളും ആയോധനകലയുടെ മുറകളും കൂടുതൽ മികവുറ്റതാക്കാനാണ് നിമിഷ സജയൻ പരിശീലനത്തിന് എത്തിയതെന്ന് വൺസ്റ്റെപ് ക്ലബ് അക്കാദമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നു.

അക്കാദമി പങ്കുവച്ച നിമിഷയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരത്തെ അഭിനന്ദിച്ചുകൊണ്ടു നിരവധി പേരാണ് എത്തുന്നത്.

ADVERTISEMENT

ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രം. നിവിൻ പോളി നായകനാകുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.

 

ADVERTISEMENT
ADVERTISEMENT