ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപി വിജയം നേടിയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിട്ട് നടി നിമിഷ സജയൻ.
വർഷങ്ങൾക്ക് മുൻപ്, സുരേഷ് ഗോപി ഒരു പ്രസംഗത്തിൽ പറഞ്ഞ ‘‘തൃശൂർ നിങ്ങളെനിക്ക് തരണം’’ എന്ന വാചകത്തെ ഓർമിപ്പിച്ച്, ‘‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ ? കൊടുക്കൂല്ല. നന്ദി’’ എന്ന് നാല് വർഷം മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയില്‍ നിമിഷ സജയൻ പറഞ്ഞ വാക്കുകളാണ് ഇതിനു കാരണം.
താരത്തിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ പേജിലൂടെയാണ് സുരേഷ് ഗോപി ആരാധകരുടെ വ്യാപകമായ സൈബർ ആക്രമണം. ഇതിനെ തുടർന്ന് സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏർപ്പെടുത്തി.
ഇതിനു പുറമെ ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.