ADVERTISEMENT

ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്' ഇന്ത്യയിൽ  റിലീസിനൊരുങ്ങുന്നു. ഇൻറർസ്റ്റെല്ലാറിന് ശേഷം പുറത്തിറങ്ങുന്ന നോളൻ സിനിമയായ 'ടെനറ്റ്' ഡിസംബർ നാലിനാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഇന്ത്യ ഒട്ടാകെ നേരത്തെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യങ്ങൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു.

ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കപാഡിയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ആണ് റിലീസ് വിവരം പുറത്തുവിട്ടത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT