Thursday 10 October 2024 02:16 PM IST : By സ്വന്തം ലേഖകൻ

‘നീ എന്റെ അരികിലില്ലാതെ ഒരു നിമിഷം പോലും ഞാൻ ആഗ്രഹിക്കുന്നില്ല’: ആശംസകളുമായി നൂറിന്‍ ഷെരീഫ്

noorin

മലയാളത്തിന്റെ യുവതാരദമ്പതികളാണ് നൂറിന്‍ ഷെരീഫും ഫഹീം സഫറും. ദീര്‍ഘനാളത്തെ പ്രണയത്തെത്തുടർന്നായിരുന്നു ഇരുവരുടേയും വിവാഹം.

ഇപ്പോഴിതാ, ഫഹീമിന് പിറന്നാളാശംസിച്ച് നൂറിന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നിങ്ങളുടെ അടുത്ത് ഇരുന്നു നിങ്ങളുടെ ജന്മദിനത്തിൽ ഇത് ടൈപ്പ് ചെയ്യുന്നത്, അല്ലാഹു എനിക്ക് സാധ്യമാക്കിയ എന്റെ സ്വപ്നങ്ങളിൽ നിന്നുള്ള ഒരു ദൃശ്യം ആയി ഇത് മാറുന്നു. നീ എനിക്ക് കണ്ണാടി പോലെയാണ്, ഓരോ ദിവസവും എനിക്ക് അത് കൂടുതൽ കൂടുതൽ അനുഭവപ്പെടുന്നു. പ്രണയത്തിന്റെയും സന്തോഷം നിറഞ്ഞ ഓർമ്മകളുടെയും ഒരുമിച്ചുള്ള ഒരുപാട് നിമിഷങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നീ എന്റെ അരികിലില്ലാതെ ഒരു നിമിഷം പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ ലോകം’. – നൂറിൻ കുറിച്ചു.

നിരവധിയാളുകളാണ് ഫഹീമിന് ആശംസകളുമായെത്തുന്നത്.