സംഗീതത്തിന്റെ മാസ്മരികത അനിർവചനീയമായ അനുഭൂതി പകരുന്ന ‘ഓളെ കണ്ട നാൾ’ മാർച്ച് 19നു റിലീസ് ചെയ്യുന്നു. ഹിഷാം അബ്ദുൽ വഹാബിന്റ വശ്യത തുളുമ്പുന്ന ഈണമുള്ള ഗാനങ്ങൾ വിനീത് ശ്രീനിവാസന്റെ ആലാപനസൗകുമാര്യത്താൽ മധുരിതമാകുന്നു. പാട്ടുകൾക്ക് തൂലിക ചലിപ്പിച്ചിരിക്കുന്നത് കൃഷ്ണകുമാർ വർമയും ഡെൽജോ ഡൊമനിക്കും ചേർന്നാണ്. മുസ്തഫ ഗഡ്സ് സംവിധാനം ചെയ്തിരിക്കുന്ന ഈ പ്രണയ സംഗീത ചിത്രം നിർമ്മിച്ചിരിക്കുന്നത് ജെൻട്രെൻഡ് മൂവീസിന്റെ ബാനറിൽ ലത സജീവ് ആണ്. ചിത്രത്തിലെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ശിഹാബ് ഓങ്ങല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുമിലാൽ സുബ്രഹ്മണ്യനാണ്. എഡിറ്റിങ് – ആനന്ദബോധ്.

പ്രണയം തുളുമ്പുന്ന തീക്ഷ്ണഭാവങ്ങളും സംഘട്ടന രംഗങ്ങളിലും മികവ് പുലർത്തിയ ജ്യോതിഷ് ജോ എന്ന പുതുനായകനും അനായാസമായ അഭിനയ ശൈലിയും മാൻമിഴിയിൽ തിളങ്ങിയ സൗന്ദര്യവുമായി കൃഷ്ണപ്രിയ എന്ന പുതുനായികയും ‘ഓളെ കണ്ട നാൾ’ എന്ന ചിത്രത്തിനു മാറ്റു കൂട്ടുന്നു. മലപ്പുറത്തു നിന്നും പാലക്കാട് കോളേജ് ക്യാമ്പസിലേക്ക് കടന്നു വന്ന ജെന്നയെ ആദ്യം കണ്ട മാത്രയിൽ തന്നെ ആദിയുടെ മനസ്സിൽ ചെക്കേറുന്നത് കഥ യുടെ വഴിത്തിരിവാണ്.
‘ഓളെ കണ്ട നാൾ’ എന്ന ചിത്രത്തിൽ ജ്യോതിഷ് ജോ, കൃഷ്ണപ്രിയ, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, നീന കുറുപ്പ്, ദേവൻ കൊപ്പം എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ആംബ്രോ സൈമൺ, ആഗ്നസ് ജോളി, പ്രസീത വസു, ടോം, ബബിത ബഷീർ, ശ്രീജിത്ത്, സഹജ്, നാരായണൻ മുക്കം, ഡെൽജോ ഡൊമനിക്, ചിഞ്ചുരാജ് , റെജി മണ്ണാർക്കാട്, ഗോഡ്വിൻ, മഹേഷ്, അർജുൻ, ഷാൾവിൻ, അഞ്ജലി, സജീവ് മണ്ണാർക്കാട് എന്നിവരും അഭിനയിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ. മേക്കപ്പ് രാജേഷ് നെന്മാറ. കലാസംവിധാനം സജിത്ത് മുണ്ടയാട്. വസ്ത്രാലങ്കാരം സുധീഷ് താനൂർ. സംഘട്ടനം സുപ്രീം സുന്ദർ. സ്റ്റിൽസ് അജേഷ് അവനി. പി ആർ ഓ – എം കെ ഷെജിൻ ആലപ്പുഴ.