സ്റ്റൈലിഷ് ലുക്കിലുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി പത്മപ്രിയ. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. നിതിരാജ് സിങ് ചിറ്റോരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഫോട്ടോഷൂട്ടിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
2022ൽ റിലീസ് ചെയ്ത, ബിജു മേനോൻ നായകനായെത്തിയ ‘ഒരു തെക്കൻ തല്ലുകേസി’ലാണ് പത്മപ്രിയ അവസാനം അഭിനയിച്ചത്.