തകർപ്പൻ ഡാൻസ് വിഡിയോയുമായി നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ. ഗ്ലോബൽ ടോപ്പ് മ്യൂസിക് വിഡിയോകളിൽ ഒന്നായ ‘ലൈക്ക് ജെന്നി’ എന്ന പാട്ടിനൊപ്പമാണ് ഹൻസികയുടെ നൃത്തം. ‘വെറുക്കുന്നവർക്ക് ഇത് ഇഷ്ടമാകില്ല’ എന്ന കുറിപ്പോടെയാണ് ഹൻസിക റീൽ പോസ്റ്റ് ചെയ്തത്
ഏതാനും ആഴ്ചകൾക്കു മുൻപാണ് കെ – പോപ്പ് താരം ജെന്നിയുടെ ‘ലൈക്ക് ജെന്നി’ എന്ന ഗാനം എത്തിയത്. ‘റൂബി’ എന്ന ആൽബത്തിലേതാണു ഗാനം.