മോഹൻലാലും ടൊവിനോ തോമസും ഒന്നിച്ചുള്ള ക്യൂട്ട് വിഡിയോ ആഘോഷമാക്കി ആരാധകർ. ‘എമ്പുരാൻ’ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പകർത്തിയതാണിത്. ഇരുതാരങ്ങളും തമ്മിൽ കണ്ണു കൊണ്ടുള്ള സംസാരമാണ് വിഡിയോയിൽ. ഇരുവർക്കും അരികിലായി പൃഥ്വിരാജും ഉണ്ട്.
അതേ സമയം മാർച്ച് 27നാണ് ‘എമ്പുരാൻ’ ആഗോള റിലീസായി തിയറ്ററുകളിലെത്തുക. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമാണം.