ആദ്യത്തെ കൺമണിയെ കാത്ത്...! അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തില്‍ ‘മിഞ്ചി’ നായിക

Mail This Article
×
അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ നടിയും അവതാരകയുമായ പാർവതി കൃഷ്ണ. തന്റെ ഗർഭകാല ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഇതിനോടകം വൈറൽ ആണ്.
ഭർത്താവ് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത പാർവതി ആരാധകർക്കായി പങ്ക് വച്ചത്.
‘കുട്ടിച്ചാത്തൻ സിനിമ ഇ കാലഘട്ടത്തിൽ ആയിരുന്നേൽ ഞാൻ തന്നെ ആയേനെ ആ കുട്ടിച്ചാത്തി’ എന്ന രസികൻ കുറിപ്പോടെ തന്റെ ചില പുതിയ ചിത്രങ്ങളും താരം ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ച താരം ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ ‘രാത്രിമഴ’ എന്നിവയിലും ഏറെ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. താരത്തിന്റെ ‘മിഞ്ചി’ എന്ന മ്യൂസിക് ആൽബം ഏറെ ശ്രദ്ധേയമായിരുന്നു.