ADVERTISEMENT

പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ‘എംപുരാൻ’ന്റെ ലോക്കേഷനിൽ നിന്നുള്ള വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറൽ.

സെറ്റില്‍ നിന്നു ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന പൃഥ്വിയെ ആണ് വിഡിയോയില്‍. ലൂസിഫറിലെന്ന പോലെ നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് എമ്പുരാനിലും. ആക്ഷന്‍ പറയുമ്പോള്‍ പറഞ്ഞു തന്നതുപോലെ ചെയ്യണമെന്നും നല്ല എനര്‍ജി വേണമെന്നുമാണ് പൃഥ്വി പറയുന്നത്. ഒരുമാതിരി ചത്തഭാവം ആയിപ്പോകരുതെന്നും പൃഥ്വി. പൃഥ്വിക്കൊപ്പം മഞ്ജു വാരിയരും നില്‍ക്കുന്നുണ്ട്.

ADVERTISEMENT

സൂപ്പർഹിറ്റായ ‘ലൂസിഫർ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘എംപുരാൻ’. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT