ADVERTISEMENT

മലയാളസിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് ടീമിന്റെ ‘എമ്പുരാൻ’. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ബ്ലോക് ബസ്റ്ററായ ‘ലൂസിഫർ’ ന്റെ രണ്ടാം ഭാഗമാണ്.

ഇപ്പോഴിതാ, എമ്പുരാന്റെ ഒരു പുതിയ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ലൊക്കേഷനില്‍ നിന്നുള്ള തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്ത്, എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പം ‘On to home turf next!’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ADVERTISEMENT

എമ്പുരാന്റെ ഇനിയുള്ള ചിത്രീകരണം കേരളത്തിലായിരിക്കും എന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാൻ’ ന്റെ നിർമാണ പങ്കാളിയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇത്.

ADVERTISEMENT
ADVERTISEMENT