നടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളിൽ ആണ് വരൻ. വിവാഹത്തിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പുണ്യയ്ക്ക് ആശംസകളുമായി എത്തുന്നത്.
ആലുവ സ്വദേശിയായ പുണ്യ 2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് ചലച്ചിത്രാഭിനയരംഗത്തേക്കെത്തിയത്. ശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. വിജയ്‌യുടെ ‘ലിയോ’യിലും ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.