ADVERTISEMENT

സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനും സീരിയൽ താരം റബേക്ക സന്തോഷിന്റെയും വിവാഹം ഈയടുത്താണ് കഴിഞ്ഞത്. ഇരുവരും വിവാഹിതരായ വാർത്ത നിറഞ്ഞ മനസോടെയാണ് ആരാധകർ ഏറ്റെടുത്തത്. പിന്നാലെ വിവാഹ ആഘോഷത്തിന്റെ രസകരമായ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലും വൈറലായി. ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ക്യൂട്ട് ജോഡി മറ്റൊരു ചിരി നിമിഷം പങ്കിടുകയാണ്.

സിഗ്നൽ കാത്തുകിടക്കുന്നതിനിടെ വാഹനത്തിനുള്ളിൽവച്ച് റബേക്ക അറിയാതെ ശ്രീജിത്ത് പകർത്തിയ വിഡിയോ ആണ് ചിരിവിതറുന്നത്. ഓണത്തിന് എക്സ്ചേഞ്ച് ഓഫർ ഉള്ളതു പോലെ ക്രിസ്മസിന് ഇല്ലേ എന്നാണ് ശ്രീജിത്തിന്റെ ചോദ്യം. അറിയില്ലെന്നു മറുപടി നൽകിയ റബേക്ക് എന്ത് എക്സ്ചേഞ്ച് ചെയ്യാനാണെന്ന് തിരിച്ചു ചോദിക്കുന്നു. നല്ല ഓഫർ കിട്ടുകയാണെങ്കിൽ നിന്നെ എക്സ്ചേഞ്ച് ചെയ്ത് എടുക്കാമെന്നു കരുതിയിട്ടാണ് എന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. സിഗ്നൽ വന്നെന്നും അതുകൊണ്ട് മറുപടി പറയുന്നില്ലെന്നും ക്രിസ്മസിന് അറക്കാൻ കൊടുക്കാനും റബേക്ക പറയുന്നതാണു വിഡിയോയിലുള്ളത്. 

‘ചതിച്ചതാ എന്നെ ചതിച്ചതാ’ വിഡിയോ പങ്കുവച്ച് റബേക്ക കുറിച്ചു. ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും രസകരമായ കമന്റുകൾ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT