Friday 17 May 2024 11:39 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസം’: രാജേഷിന് ആശംസകൾ നേർന്ന് പ്രതിശ്രുത വധു

rajesh-madhavan

യുവനടൻ രാജേഷ് മാധവൻ നായകനായ സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ താരത്തിന് ആശംസകൾ നേർന്ന് പ്രതിശ്രുത വധു ദീപ്തി കാരാട്ട്.

‘ഇന്ന് ശരിക്കും ഒരു വലിയ ദിവസം ആണ്. ഉയർച്ച താഴ്ചകളിലൂടെയുള്ള, സന്തോഷത്തിൽ നിന്ന് നിരാശയിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുരേശനാകാൻ നിങ്ങൾ കാണിച്ച അർപ്പണബോധവും കഠിനാധ്വാനവും ഞാൻ കണ്ടു. ഒരു അസോഷ്യേറ്റ് ഡയറക്ടർ എന്ന നിലയിലും നിങ്ങളുടെ പങ്കാളി എന്ന നിലയിലും അതിന് സാക്ഷിയായി സെറ്റിൽ ഞാനുണ്ടായിരുന്നു. എനിക്ക് നിന്നെയോർത്ത് അഭിമാനിക്കാതിരിക്കാൻ വയ്യ. എന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുന്നു. നിങ്ങൾ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസം. നിങ്ങൾക്ക് വിജയമല്ലാതെ മറ്റൊന്നും നേരാനാവില്ല! എന്റെ സുരേഷിനും അവന്റെ ഹൃദ്യമായ പ്രണയകഥയ്ക്കും ആശംസകൾ’. –ദീപ്തി കുറിച്ചു.

രാജേഷ്‌ മാധവനെയും ചിത്ര. എസ്. നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ.