വേഗത്തിൽ ശരീരഭാരം കുറയ്ക്കാന്‍, 21 ദിവസത്തെ വാട്ടർ ഫാസ്റ്റിങ് തെറപ്പി ആരംഭിച്ചുവെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.
21 ദിവസം വെള്ളം മാത്രം കുടിച്ചു കൊണ്ടുള്ള വാട്ടർ ഫാസ്റ്റിങ് തെറപ്പിയാണ് രഞ്ജിനി ആരംഭിച്ചത്.
‘ഇരുപത്തൊന്ന് ദിവസത്തെ വാട്ടർ ഫാസ്റ്റിങ് തെറപ്പി ഞാൻ ആരംഭിച്ചു. എനിക്ക് ഭ്രാന്തായോ എന്ന് പലർക്കും തോന്നുന്നുണ്ടാകും. എന്നാൽ ഈ ഫാസ്റ്റിങ്ങിന് അതിശയകരമായ ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഇന്ന് 3-ാം ദിവസമാണ്, സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്നാണ് ഇതൊരു വെല്ലുവിളിയായി എനിക്ക് തന്നെ തോന്നുന്നത്. എന്നാലും ഞാനിത് പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഗുണഫലങ്ങൾ എന്താണെന്ന് എനിക്ക് മനസ്സിലാക്കണം. എനിക്ക് ഇതിലൂടെ കൂടുതൽ കരുത്ത് ലഭിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ ശരീരം ഇതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ആകും. അതിനായി ഞാൻ വിശപ്പോടെ കാത്തിരിക്കുന്നു’.– രഞ്ജിനി ഹരിദാസ് കുറിച്ചു.
രഞ്ജിനിയുടെ തീരുമാനത്തെ അഭിനന്ദിച്ചും വിമർശിച്ചും കൊണ്ടും നിരവധി പേരാണ് കമന്റുമായി എത്തുന്നത്.