Tuesday 27 February 2024 02:25 PM IST : By സ്വന്തം ലേഖകൻ

‘നന്ദിയുണ്ട്, എനിക്കു വേണ്ടി തീരുമാനങ്ങൾ എടുക്കാത്തതിന്, ‘ഞാനുണ്ട്’ എന്നു നാഴികയ്ക്ക് നാൽപതുവട്ടം പറയുന്നതിന്...’: ആര്‍ ജെ മാത്തുക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ

rj-mathukkutti

റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ ജെ മാത്തുക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രസകരമായ കുറിപ്പും ചിത്രവും പങ്കുവച്ച് ഭാര്യ ഡോ. എലിസബത്ത് ഷാജി.

‘ഓരൊ അരിമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേരെഴുതി വച്ചിട്ടുണ്ട് എന്നല്ലേ പറയാ!
സ്വയം തീരുമാനം എടുക്കാനുള്ള മടി കൊണ്ടും ഒന്നിനു വേണ്ടിയും ഫൈറ്റ് ചെയ്യാൻ സൗകര്യമില്ലാത്ത, എല്ലാത്തിനും സെറ്റിൽ ആവുന്ന അഴകൊഴഞ്ചൻ attitude കൊണ്ടും Typical ‘90s first born കുലസ്ത്രീ daughter criteria’ യില്‍ safe zone പിടിച്ച ഞാൻ M 4marry യില്‍ ഉള്ള, ഇഷ്ടക്കേടുകളെ ഇഷ്ടങ്ങൾ ആക്കുന്ന മണിമണി പോലെത്തെ ഏതെങ്കിലും ക്യാനഡക്കാരനെ കെട്ടിക്കോളംന്ന് വീട്ടിൽ ഉറപ്പ് പറഞ്ഞപ്പോഴും എന്റെ പേരെഴുതിയ മണി അവിടെയൊന്നും കാണാൻ സാധ്യത ഇല്ലാന്ന് മനസ്സ് പറയുന്നുണ്ടായി.
എഴുതീട്ടില്ലെങ്കി എന്നാ!! sticker എഴുതി ആയാലും ഒട്ടിച്ചാപ്പോരേ എന്ന് വിചാരിച്ചു മടി പിടിച്ചിരുന്ന നേരത്ത് വെങ്ങോല പഞ്ചായത്തിലെ 23 ആം വാർഡിന്റെ voter’s listo ശാലേം പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിച്ച ഇടവകക്കാരുടെ listo എടുത്ത് നോക്കിയാമതിയായിരുന്നു
മൂക്കിന്റെ തുമ്പത്തിരുന്ന Rayban അന്വേഷിച്ചു ലോകം മുഴുവൻ നടന്ന Global Citizen ആയ rjmathukkutty യും അങ്ങനെയൊരു അരിമണി മുറ്റത്തു കിടപ്പുണ്ടാവുംന്ന് കരുതിക്കാണില്ലല്ലോ മുറ്റത്ത് കിടന്നതുകൊണ്ടാവും ഒരു ഇടിവെട്ടും മഴയും വേണ്ടിവന്നു അതിലെഴുതിയ പേര് തെളിഞ്ഞുവരാൻ.
നന്ദിയുണ്ട് Fight ചെയ്യണം എന്ന് തോന്നിപ്പിച്ചതിന്, ഒന്നിനും നിർബന്ധിക്കാത്തതിന്, കിളി പോയി നിൽക്കുന്ന സമയങ്ങളിൽ ഉത്തരങ്ങളിലേക്കുള്ള വഴി തെളിയിക്കുന്നതിന്, എനിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാത്തതിന്, ക്ഷമയോടെ കേൾക്കുന്നതിന്, എന്നെ deal ചെയ്യാൻ ഇടുന്ന effort ന്, എനിക്ക് വേണ്ടി മാറ്റിവെക്കുന്ന ചെറുതും വലുതുമായ തിരക്കുകൾക്ക്‌, എല്ലാത്തിനും മേലെ, ‘ഞാനുണ്ട്’ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നതിന്...
Happy Birthday’.– എലിസബത്ത് കുറിച്ചതിങ്ങനെ. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.