നടൻ സാബുമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായിക. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ചിത്രം നിർമിക്കുന്നു.
കോർട്ട് റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
ഡോക്ടർ ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനിൽ സാബുമോൻ ‘കുമരേശൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി. ചിത്രം തിയറ്ററിൽ പ്രദർശനം തുടരവേയാണ് സാബുമോന്റെ സംവിധാന പ്രഖ്യാപനം.