ബിഗ്‌ബോസ് മലയാളം സീസണ്‍ ത്രീയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരദമ്പതികളാണ് സജ്നയും ഫിറോസും. ഷോയില്‍ നിന്നു പുറത്തായ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും.
ഇപ്പോഴിതാ, തങ്ങൾ കണ്ടുമുട്ടിയതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുന്നു.
ഫിറോസും സജ്‌നയും തങ്ങളുടെ രണ്ടാം വിവാഹത്തിലൂടെ ഒന്നിച്ചവരാണ്. എന്തുകൊണ്ട് ഇക്കയെ നേരത്തെ കണ്ടുമുട്ടിയില്ലെന്നോര്‍ത്ത് താന്‍ സങ്കടപ്പെടാറുണ്ടെന്ന് സജ്ന പറയുന്നു. ജോലി ചെയ്യുന്നിടത്ത് വച്ചാണ് ഇക്കയെ പരിചയപ്പെട്ടത്. അദ്ദേഹം ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. പിന്നീടാണ് ഇഷ്ടമാണെന്നുള്ള കാര്യ പറഞ്ഞത്. ആ സമയത്താണ് രണ്ടാളും മുന്‍പ് വിവാഹിതരായിരുന്നുവെന്നും, വിവാഹമോചനം നേടിയവരാണെന്നും മനസ്സിലാക്കിയതെന്നും സജ്ന പറയുന്നു.
താൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫിറോസിന്റെ ആദ്യ വിവാഹം നടന്നതെന്നും സജ്ന പറയുന്നു.