മലയാള സിനിമയിലെ യുവതാരങ്ങളായ ഹക്കീം ഷാജഹാനും സന അല്‍ത്താഫും അടുത്തിടെയാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ഇപ്പോഴിതാ, തങ്ങൾ ഒന്നിച്ചുള്ള ഒരു യാത്രയുടെ ചിത്രങ്ങൾ സന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു. ഹണിയുടെ ഒരു ഇമോജി മാത്രമാണ് സന അല്‍ത്താഫ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.
പതിവ് താരവിവാഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു സന അല്‍ത്താഫിന്റെയും ഹക്കീം ഷാജഹാന്റെയും വിവാഹം.