ADVERTISEMENT

പ്രിയസുഹൃത്തും ഗായികയുമായ ഇന്ദുവിനു പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളുമായി ഗായിക സിതാര കൃഷ്ണകുമാർ.

‘പ്രസന്നത, ആനന്ദം, ആഘോഷം, ആത്മവിശ്വാസം! എന്റെ ഇന്ദുമണി ഉള്ളപ്പോൾ എനിക്ക് ഇങ്ങനെയാണ് തോന്നുന്നത്. ഇവൾക്ക് എന്തോ മാന്ത്രികശക്തിയുണ്ട്. ജീവനുള്ളോടത്തോളം ഇങ്ങനെ നമ്മളും നമ്മളെയും കൊണ്ടുനടക്കും എന്നുറപ്പുള്ള ഒരുപിടി ആളുകളുണ്ടാവില്ലേ ? അതിലെ മെയിൻ ആളാണ്‌ ഈ ചക്കരമുത്ത്. കെട്ടിപിടിച്ച് ഉമ്മ മുത്തേ. പിറന്നാളാശംസകൾ’ എന്നാണ് ഇന്ദുവിനെ നെഞ്ചോടു ചേർത്തു നിർത്തുന്ന ഹൃദ്യമായ ചിത്രം പങ്കിട്ട് സിതാര കുറിച്ചത്.

ADVERTISEMENT

നിരവധിയാളുകളാണ് സിതാരയുടെ പോസ്റ്റിനു താഴെ ഇന്ദുവിനു ജന്മദിനാശംസകൾ നേരുന്നത്.

ADVERTISEMENT
ADVERTISEMENT