Thursday 02 December 2021 12:33 PM IST : By സ്വന്തം ലേഖകൻ

ഇതാണ് സൗഭാഗ്യയുടെ പൊന്നോമന...: മകളുടെ ചിത്രം പങ്കുവച്ച് താരം, ആശംസകളുമായി ആരാധകർ

sowbhagya

സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ പ്രിയങ്കരരായ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. അർജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണുമാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള തങ്ങളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ‘A baby fills a place in your heart that you never knew was empty’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുദർശന അർജുൻ ശേഖർ എന്നണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരിട്ടിരിക്കുന്നത്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകൾ നേരുന്നത്.