ADVERTISEMENT

നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി. നടിയും ആങ്കറുമായ ശ്രീലക്ഷ്മിയെ ജീവിതസഖിയാക്കിയത് പൈലറ്റായ ജിജിൻ ജഹാംഗീറാണ്. ലുലു ബോൽഗാട്ടി സെന്ററിൽ വച്ചായിരുന്നു വിവാഹം. അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്. 

സിനിമാ- സീരിയൽ രംഗത്തുനിന്ന് നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. നടിമാരായ ശ്വേത മേനോൻ, അർച്ചന സുശീലൻ, രഞ്ജിനി ഹരിദാസ്, നടൻ സാബു തുടങ്ങി ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരങ്ങളും വിവാഹത്തിനെത്തി. 

sreelakgctft
ADVERTISEMENT

ഉത്തരേന്ത്യൻ രീതിയിലുള്ള വിവാഹ വസ്ത്രമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂൺ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരൻ ജഹാംഗീറിന്റെ  വേഷം. മുസ്ലിം മതാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. 

‘വനിത’യിലൂടെയാണ് വിവാഹ വാർത്ത ശ്രീലക്ഷ്മി ആരാധകരെ അറിയിച്ചത്. കൂടുതൽ വിശേഷങ്ങൾ പുതിയ ലക്കം ‘വനിത’യില്‍ (നവംബർ 15–30, 2019) താരം പങ്കുവച്ചിട്ടുണ്ട്. വിവാഹ വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT