Monday 19 February 2024 02:25 PM IST : By സ്വന്തം ലേഖകൻ

സുദേവ് നായർ വിവാഹിതനായി, ഇനി അമർദീപ് കൗറിന്റെ ജീവിതപ്പാതി

sudev-nair

നടൻ സുദേവ് നായർ വിവാഹിതനായി. അമർദീപ് കൗർ ആണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

മുംബൈയിൽ ആണ് സുദേവ് നായർ ജനിച്ചു വളർന്നത്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഗുലാബ് ഗാംഗ് വെള്ളിത്തിരയിൽ എത്തുന്നത്. മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു.