മോഹൻലാൽ - പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ ലൊക്കേഷനിൽ നിന്നുള്ള തന്റെ ഒരു ചിത്രം പങ്കുവച്ച് കുറിപ്പുമായി ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്. ചിത്രീകരണം നൂറ് ദിവസം പിന്നിട്ടു. നിലവിൽ എമ്പുരാന്റെ 7 ആം ഷെഡ്യൂൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ ചിത്രീകരണത്തിനു ശേഷം വീണ്ടും തിരുവനന്തപുരത്തേക്കു ചിത്രീകരണത്തിനെത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
‘എമ്പുരാൻ ഷൂട്ട് ദിവസങ്ങൾ, നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുന്നു…’ എന്നാണ് സുജിത്ത് വാസുദേവ് എക്‌സിൽ കുറിച്ചത്.
അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത.