‘എന്റെ റോക്ക്സ്റ്റാർ ഈ മാസം 12 വയസുകാരിയാവുകയാണ്’: മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശ്വേത മേനോൻ
Mail This Article
×
മകൾ സബൈനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി ശ്വേത മേനോൻ. ‘സമയം എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. എന്റെ റോക്ക്സ്റ്റാർ ഈ മാസം 12 വയസുകാരിയാവുകയാണ്’ എന്നാണ് ശ്വേത കുറിച്ചത്. ജന്മദിനം മകൾ എങ്ങനെ ആഘോഷിച്ചു എന്നതിന്റെ ഒരു ചെറു വിവരണവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
നിരവധിയാളുകളാണ് സബൈനയ്ക്ക് ജന്മദിനാശംസകളുമായി എത്തുന്നത്. മകളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്വേത പങ്കുവയ്ക്കാറുണ്ടെങ്കിലും ഫോട്ടോകൾ വളരെ അപൂർവമായേ പോസ്റ്റ് ചെയ്തിട്ടുള്ളൂ. ജന്മദിനത്തിലും മകളുടെ ഫോട്ടോ താരം പങ്കുവച്ചിട്ടില്ല.