നടി തമന്ന ഭാട്ടിയ മഹാ കുംഭമേളയില്‍ പങ്കെടുത്തതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കുടുംബസമേതം പ്രയാഗ് രാജില്‍ എത്തിയ നടി ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്തു.
അതേ സമയം തമന്ന നായികയാകുന്ന ‘ഒഡെല – 2’ സിനിമയുടെ ടീസർ ലോഞ്ചും മഹാ കുംഭമേളയില്‍ വച്ചാണ് സംഘടിപ്പിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമന്നയ്ക്കൊപ്പം പ്രയാഗ് രാജിൽ എത്തിയിരുന്നു.