ADVERTISEMENT

അനൂപ്‌ മേനോന്‍, ബൈജു സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ‘തിമിംഗലവേട്ട’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി.

വിഎംആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിക്കുന്ന ‘തിമിംഗലവേട്ട’ ഒരു പൊളിറ്റിക്കല്‍ ചിത്രമാണ്. പ്രമുഖ താരങ്ങളെക്കൂടാതെ ജാപ്പനീസ് ആക്ടേഴ്സായ അഞ്ചുപേരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ADVERTISEMENT

‘Next ... aquatic universe’ എന്ന തമാശക്കുറിപ്പോടെയാണ് അനൂപ് മേനോൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ‘അക്വാട്ടിക്ക് മാന്‍ ഓഫ് മോളിവുഡ്’ എന്നാണ് അനൂപിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. അനൂപ് മേനോൻ പ്രധാന വേഷങ്ങളിലെത്തിയ ദ് ഡോള്‍ഫിന്‍, കിങ് ഫിഷ്, വരാല്‍ എന്നീ സിനിമകളുടെ പേരുകൾ വച്ചാണ് ഇങ്ങനെയൊരു വിശേഷണം.

സംവിധായകന്‍ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ്‌ നായരാണ്. സംഗീതം: ബിജിബാല്‍. എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT