Monday 26 February 2024 10:21 AM IST : By സ്വന്തം ലേഖകൻ

ടർബോ ജോസ് മറ്റൊരു മാസ് – കോമഡി കഥാപാത്രം... സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

turbo

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ടർബോ’ സെക്കൻഡ് ലുക്ക് പോസ്റ്റർ. മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നറാണെന്ന് പോസ്റ്റർ സൂചന നൽകുന്നു.

ഷര്‍ട്ടിടാതെ മുണ്ടു മാത്രം ധരിച്ച് പൊലീസ് സ്റ്റേഷന്റെ തറയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. മമ്മൂട്ടിക്കൊപ്പം മറ്റു പേരെയും കാണാം. മറ്റൊരാൾ സെല്ലിനുള്ളിലാണ്. ചുമരില്‍ തൂങ്ങി കിടക്കുന്ന രണ്ട് കൈവിലങ്ങുകളും പോസ്റ്ററിലുണ്ട്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തില്‍ എത്തുന്നു. ആക്ഷന്‍ - കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നതത്രേ. ജസ്റ്റിൻ വർഗ്ഗീസ് സംഗീതം നല്‍കുന്നു.