സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു.
WM മൂവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ഡ്രാമയാണ്.
നടൻ ടിനി ടോം ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്.
ധീരജ് ബാലയും വിജീഷ് വിശ്വവും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം – ജേക്സ് ബിജോയ്. ക്യാമറ– അരുൺ ഭാസ്‌ക്കർ, എഡിറ്റിങ് –സുനിൽ എസ്. പിള്ള.