സംവിധായകന്‍ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ന്റെ ട്രെയിലർ ഹിറ്റ്.
നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസൻറ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റു താരങ്ങൾ. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രം ആഗസ്റ്റ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു.