മകന് പേരിട്ട സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ: ചിത്രം വൈറൽ
Mail This Article
×
ആദ്യത്തെ കൺമണിക്ക് മാധവ് എന്ന് പേരിട്ട് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. ഈ വര്‍ഷം ആദ്യമായിരുന്നു വിഷ്ണുവിന്റെ നല്ലപാതി ഐശ്വര്യയുമായുള്ള വിവാഹം.
കഴിഞ്ഞ മാസമാണ് ഇവർക്ക് ആദ്യത്തെ കൺമണിയായി മകൻ പിറന്നത്. മകനൊപ്പമുള്ള തന്റെയും ഭാര്യയുടെയും ചിത്രം പങ്കുവച്ചാണ് മകന് പേരിട്ട സന്തോഷം വിഷ്ണു ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
ബിഗ് ബ്രദറാണ് വിഷ്ണുവിന്റെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം.