അമേയയെ പാട്ട് പഠിപ്പിച്ച് യേശുദാസ്! ആ ഓഡിയോയുടെ പിന്നിൽ: തലമുറകളുടെ സംഗമമായി ‘ശ്യാമരാഗം’

Mail This Article
×
ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന്റെ കുടുംബത്തിലെ നാല് തലമുറയുടെ സംഗമമാണ് ‘ശ്യാമരാഗം’ എന്ന ചിത്രം. യേശുദാസ്, മകൻ വിജയ് യേശുദാസ്, വിജയ്‌യുടെ മകള്‍ അമേയ എന്നിവരാണ് ഈ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ വിഡിയോ ഇതിനകം വൈറൽ ആണ്. അതേ സമയം, യേശുദാസ് അമേമയയെ പാട്ട് പഠിപ്പിക്കുന്നു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആഡിയോ ശ്യാമരാഗത്തിലെ ഒരു ചെറിയ ഭാഗമാണ്.
ഓഡിയോ ലോഞ്ചിൽ യേശുദാസും വിജയ് യേശുദാസും സംസാരിച്ചു. ഡോ.വി.ദക്ഷിണാ മൂർത്തിയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്.
യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പാട്ടുകളിലെ ചില വരികള്‍ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്. ശരത്തിന്റെതാണ് പശ്ചാത്തല സംഗീതം.