ADVERTISEMENT

വരികളിൽ പാട്ടൊളിപ്പിക്കുന്ന മത്സരം, അണ്ടർറേറ്റഡ് സോങ്സ്, സ്പോട്ടിഫൈ പ്ലേലിസ്റ്റുകൾ... ഇതിനെല്ലാമൊപ്പം എല്ലാവരുടെയും പ്രിയങ്കരങ്ങളായ പാട്ടുകൾ മാത്രമായി ദിവസവും പോസ്റ്റുകൾ. കൊറേണ കാലത്ത് തുടങ്ങിയ ഏസ്തറ്റിക് കഥകൾ എന്ന ഇൻസ്റ്റഗ്രാം പേജ്, സെലിബ്രറ്റികളുടെ പോലും പ്രിയപ്പെട്ടതായത് വളരെ പെട്ടന്നായിരുന്നു. പാട്ടിന്റെ കഥകളുടെയും വിശേഷങ്ങൾ പങ്കുവച്ച് ഏസ്തറ്റിക് കഥകളുടെ സ്വന്തക്കാരൻ കൈലാസ് സംസാരിക്കുന്നു.

പേര് വന്ന വഴി

ADVERTISEMENT

കൊറോണ തുടങ്ങിയതോടെ ചെയ്യാൻ പണിയൊന്നുമില്ല. അങ്ങനെയാണ് പേജ് തുടങ്ങാമെന്ന് കരുതിയത്. ഹിന്ദി റെട്രോസ്, തമിഴ് ഏസ്തറ്റിക്സ എന്നൊക്കെ പറഞ്ഞ് ധാരാളം കൾട്ട് ഫോളോവിങ്ങുള്ള പേജുകളുണ്ട് ബാക്കി ഭാഷയിൽ. അവരുടെ പഴയപാട്ടുകളൊക്കെ വല്യ ആഘോഷമാക്കാറുമുണ്ട്. എന്നാൽ മലയാളത്തിലുള്ള പാട്ടുകളെയൊന്നും ആരും ഇങ്ങനെ വിശേഷിപ്പിച്ചു കണ്ടിട്ടില്ല. അങ്ങനെയാണെങ്കിൽ നമ്മുടെ 90ം കി‍‍്ഡ്സിൻറ പാട്ടുകാരെ പുതിയ ജനറേഷനും കൂടെ പറഞ്ഞുകൊടുക്കുന്നതായിരിക്കണം പേജെന്ന് തീരുമാനിച്ചു.

ഏസ്തറ്റിക് എന്ന വാക്ക് വേണമെന്ന് നി‍ർബന്ധമായിരുന്നു, പറയാനൊരുപാട് വിഷയങ്ങൾ ഉള്ളതുകൊണ്ട് പാട്ട്,സിനിമ എന്നൊന്നും ഇടാതെ കഥകളെന്ന് വയ്ക്കാമെന്ന് കരുതി. പത്മരാജൻ സാർ എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ്, അദ്ദേഹത്തിന്റെ പടം എഡിറ്റ് ചെയ്തിട്ടതാണ് പേജിന്റെ കവർ. ആ പടത്തോടുള്ള ഇഷ്ടമായിരുന്നു ആദ്യ ഫോഴോവേഴ്സിനെ തന്നത്. പിന്നെ, എൻറെ പാട്ടുകൾ മറ്റുള്ളവരുടെയും പ്രിയപ്പെട്ടതായപ്പോൾ ആറ് മാസംകൊണ്ട് സെലിബ്രറ്റികളടക്കം മുപ്പത്താറായിരത്തോളം ഫോഴോവഴ്സുണ്ട്..

ADVERTISEMENT

വരികളുടെ ക്വിസ്

പാട്ടുകൾ പണ്ട് മുതലേ കേൾക്കുന്നതുകൊണ്ട് പ്ലേലിസറ്റുകൾ എന്നും കൂടെയുണ്ടായിരുന്നു. അങ്ങനെയൊരു രസത്തിനാണ് ചെറിയൊരു ക്വിസ് തുടങ്ങിയാലോ എന്ന് വിചാരിച്ചത്. എല്ലാ ദിവസവും ഒരു പാട്ടിന്റെ കുറച്ച് വരികൾ കൊടുക്കും, ഒപ്പം മൂന്ന് ഓപ്ഷനും. വൈകിട്ട് ശരിയായ ഉത്തരം പാട്ടിൻറെ രൂപത്തിൽ സ്‌റ്റോറിയായി ഇടും. വരി അറിയാൻ വേണ്ടിയാണെങ്കിലും, സ്‌റ്റോറി കാണുന്നവർ ആ പാട്ട് കേൾക്കാൻ പോകുമല്ലോ എന്നോർത്ത് ചെയ്തതാണ്. പക്ഷേ, അതിന് വല്യ രീതിയിലുള്ള റെസ്പോൺസാണ് കിട്ടുന്ന്. രാവിലെ ഇൻസ്റ്റ തുറക്കുമ്പോൾ ഉത്തരങ്ങളുമായി ഇൻബോക്സ് നിറഞ്ഞു നിൽക്കും. ഞാൻ എല്ലാ മെസേജും വായിക്കും ഉത്തരവും കൊടുക്കും.

ADVERTISEMENT

പുത്തഞ്ചേരിയുടെ പാട്ട്

പാട്ട് പോലെ തന്നെ ഞാൻ ഒരുപാട് സിനിമാ ലേഖനവും ഇന്റർവ്യൂവും കാണും. അങ്ങനെയാണ് ഒരിക്കൽ ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ഒരു പഴയ അഭിമുഖം കാണുന്നത്. അതിൽ അദ്ദേഹം ‘കണ്ണ് നട്ട് കാത്തിരുന്നി്ട്ടും’ പാട്ട് പാടുന്നത് കേട്ടപ്പോൾ എനിക്ക് വല്ലാതെ ഫീലായി. അദ്ദേഹത്തിന്റെ ശബ്ദത്തിൽ എല്ലാവരും അത് കേൾക്കണമെന്ന് തോന്നി. അങ്ങനെ ‍ഞാനാ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശബ്ദം ക്ട്ട ചെയ്്ത് പോസ്റ്റായി ഇട്ടു. ഗീരീഷ് സാറിന്റെ മകന്‍ ബിന്നത്ത് എന്നെ വിളിച്ചു ഒരുപാട് സംസാരിച്ചു. കോഴിക്കോട് വരുമ്പൊ വീ്ട്ടീലോട്ട് വരണമെന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിൻറെ പഴ്സനൽ കളക്ഷനിലെ ചില ഫോട്ടോസ് എനിക്ക് സ്‌റ്റോറി കൊടുക്കാനായി തരികയും ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിപ്പെട്ട കാര്യങ്ങളായിരുന്നു അത്. സെലിബ്രറ്റികളായ ഐശ്വരലക്ഷ്മി, പ്രയാഗമാർട്ടിൻ, അന്നാബെൻ തുടങ്ങിയവരും പേജിനെ സപ്പോർട് ചെയ്യകയും സ്‌റ്റോറികൾക്ക് റിപ്ലൈ ചെയ്യുകയും ചെയ്യാറുണ്ട്.

View this post on Instagram

ആദ്യകാല സിനിമാ പരീക്ഷണങ്ങളൊന്നും വേണ്ടവിധം വിജയിക്കാതിരുന്ന കാലത്താണ് ഗിരീഷ് പുത്തഞ്ചേരിക്ക് ‘ജോണിവാക്കർ’ എന്ന ചിത്രത്തിൽ പാട്ടെഴുതാൻ അവസരം കിട്ടുന്നത്. അതിന്റെ തിരക്കഥാകൃത്തായ രഞ്ജിത്തിന്റെ ശുപാർശയിലാണ് അവസരം കിട്ടിയത്. പുതിയ രചയിതാവിനെ പരീക്ഷിക്കാൻ നിർമാതാവിനു താൽപര്യം ഇല്ലായിരുന്നെങ്കിലും രഞ്ജിത്ത് മമ്മൂട്ടിയെക്കൊണ്ടു പറയിപ്പിച്ച് ഗിരീഷിന് അവസരം നേടിക്കൊടുത്തു. ചെന്നൈയിലെത്തിയ ഗിരീഷിന് സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അഞ്ച് ഈണങ്ങൾ കാസെറ്റിലാക്കി നൽകി. പിറ്റേന്നാണു റിക്കോർഡിങ്. രാത്രി മുഴുവൻ ശ്രമിച്ചിട്ടും അദ്ദേഹത്തിന് ഒരു പാട്ടുപോലും എഴുതാൻ കഴിഞ്ഞില്ല. ചുരുട്ടിക്കൂട്ടിയ കടലാസ് കഷണങ്ങൾ നിറഞ്ഞ മുറിയിൽ പരാജിതനായി തലകുമ്പിട്ടിരിക്കുന്ന ഗിരീഷിനെയാണ് രാവിലെ സംവിധായകൻ ജയരാജും രഞ്ജിത്തും കാണുന്നത്. ‘എനിക്കു പറ്റിയ പണിയല്ല ഇത്. കോഴിക്കോട്ടേക്ക് ഒരു ടിക്കറ്റ് എടുത്തു തന്നേക്കൂ. ഞാൻ പോവുകയാ. ഇനി ഒരിക്കലും സിനിമയിലേക്കില്ല.’ ഇതായിരുന്നു പ്രതികരണം. ‘എന്തായാലും നീ സ്റ്റുഡിയോയിലേക്കു വാ’ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. സ്റ്റുഡിയോയിലെത്തിയ ഗിരീഷിനോട് വെറുതേ അവിടത്തെ പൂന്തോട്ടത്തിൽക്കൂടി നടക്കാനും നടക്കുന്നതിനിടയ്ക്ക് വെങ്കിടേഷിന്റെ ഈണങ്ങൾ മൂളിനോക്കാനും അവർ നിർദേശിച്ചു. അരമണിക്കൂർ കഴിഞ്ഞു കയറിവന്ന പുത്തൻചേരി പാടി. "ശാന്തമീ രാത്രിയിൽ, വാദ്യഘോഷാദികള്‍ കൊണ്ടുവാ" എല്ലാവരുടെ മുഖത്തും പുഞ്ചിരി വിടർന്നു. അപ്പോൾത്തന്നെ മറ്റു നാലു പാട്ടും പിറന്നു. പിന്നീടുള്ള 18 വർഷവും ഈ ഗാനരചയിതാവ് ഈണങ്ങൾക്കു മുന്നിൽ തോറ്റിട്ടില്ല. ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിനെ നമുക്ക് പ്രിയങ്കരനാക്കുന്നത് അദ്ദേഹത്തിന്റെ വേറിട്ട രചനാശൈലി തന്നെ ആണ്. ലളിതമായ ഭാഷയിൽ മനസ്സിൽ തൊടുന്ന ഗാനങ്ങൾ രചിച്ചുകൊണ്ട് എന്നും നമ്മളെ അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. ഒരേസമയം peppy numberകളും , അതുപോലെ തന്നെ അർത്ഥവത്തായുള്ള കവിതകളും രചിക്കുന്ന മലയാളത്തിലെ ചുരുക്കം ചില ഗാനരചയിതാക്കളിൽ ഒരാൾ ആണ് അദ്ദേഹം. മലയാളത്തിൽ ചുരുക്കം സമയത്തിൽ ഏറ്റവും കൂടുതൽ സിനിമാ ഗാനങ്ങൾ രചിച്ച വ്യക്തിയും അദ്ദേഹം ആണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ് 7 തവണ ലഭിച്ചിട്ടുണ്ട്. എത്രയോ ജന്മമായ്, ഹരിമുരളീരവം, കാർമുകിൽ വർണന്റെ, കണ്ണുംനട്ടു കാത്തിരുന്നിട്ടും, അറിയാതെ അറിയാതെ, പിന്നെയും പിന്നെയും, ഒരു രാത്രികൂടി, ഇന്നലെ എന്റെ നെഞ്ചിലെ, സൂര്യകിരീടം, രാത്തിങ്കൾ പൂത്താലി, മൂവന്തിത്താഴ്‌വരയിൽ...അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി മനോഹര ഗാനങ്ങളിലൂടെ മലയാളി മനസ്സുകളിൽ അദ്ദേഹം എന്നും ജീവിച്ചുകൊണ്ടേയിരിക്കും. Written along with @___.nxxraja.___

A post shared by സൗന്ദര്യാത്മകമായ stories 🌼🥀✨🌈 (@aesthetic.kadhakal) on

നോ – പരസ്യം

പരസ്യത്തെ പറ്റിയൊക്കെ ആളുകൾ ചോദിക്കാറുണ്ട്. എനിക്ക് അതൊട്ടും ശരിയായി തോന്നിയിട്ടില്ല. നല്ല പാട്ടുകൾ കേൾക്കുന്നതിൻറെ സുഖം ഈ പരസ്യങ്ങൾ നശിപ്പി്ക്കുമെന്നൊരു തോന്നൽ. അത്രയ്ക്ക ജനുവിനായിട്ടുളള ഫോളോവേഴ്സാണ് ഉള്ളത്. പലർക്കും എന്റെ സ്‌റ്റോറികൾ വല്ലാത്ത മോർണിങ് ബൂസ്‌റ്റേഴ്സ് ആണെന്ന് പറയാറുണ്ട്. അത് ഒരുപാട് എൻജോയ് ചെയ്യുന്നയാളാണ് ഞാൻ. പൈത്തൺ സോഫ്റ്റ്വെയർ പഠിച്ചതും, പ്രീമിയറും മറ്റ് എഡിറ്റിങ്ങ്ക പരിപാടികളും കൂടുതൽ മനസിലാക്കിയത് പോലും ഈ ഇഷ്ടങ്ങൾ കൊണ്ടാണ്.

ഫാമിലി ടൈം

വീട്ടിൽ അച്ഛൻ ഗണേശും, അമ്മ സജിമോളും അനിയത്തി നക്ഷത്രയുമുണ്ട്. എല്ലാവർക്കും പാട്ടൊക്കെ ഇഷ്ടമാണ്. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് വീട്. പഞ്ചാബിൽ ബിഎസ്‌സി അഗ്രികൾച്ചർ ഫൈനൽ ഇയർ പഠിക്കുകയാണ് . നന്നായി പാട്ടുകേൾക്കുമെന്നല്ലാതെ സംഗീതത്തോട് വേറെ ബന്ധമൊന്നുമില്ല. കഥകൾ എഴുതുന്നത് ഇഷ്ടമാണ്. പഠിത്തവും എഴുത്തുമായി മുന്നോട്ട് പോകണമെന്നാണ്, ഒപ്പം എപ്പോഴും ഏസ്തറ്റിക് കഥകളും കൂടെക്കാണും.

 

 

 

 

 

ADVERTISEMENT