ADVERTISEMENT

ഇംഗ്ലിഷ് മ്യൂസിക് ആൽബത്തിൽ ഗായകനായും നായകനായും തിളങ്ങി നടൻ ടിനി ടോം. 'the suspire' എന്ന ഗാനമാണ് ടിനിയുടെ ശബ്ദത്തിൽ ആരാധകർക്ക് മുന്നിൽ എത്തുന്നത്. പാട്ടിനൊപ്പം ആൽബത്തിൽ റഫ് ആൻഡ് ടഫ് നായകനായി എത്തുന്നതും ടിനിയാണ്. അൾട്രാ മോഡേൺ സ്റ്റൈലിഷ് ലുക്കിലാണ് താരം. ‌വ്യത്യസ്തമായ രീതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നും കേരളത്തിലധികമാരും ഇത്തരത്തിലൊരു വിഡിയോ ചെയ്തിട്ടില്ലെന്നും ടിനി ടോം പറയുന്നു. 

tiny6647gjjj

ആൽബം സംവിധാനം ചെയ്തിരിക്കുന്നത് അച്ചുവാണ്. നിധിൻ അനിൽ വരികളൊരുക്കിയ പാട്ടിനു സംഗീതം നൽകിയിരിക്കുന്നത് കിഷൻ മോഹൻ. ടിജോ ജോൺ ചിത്രീകരിച്ച വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത് നവീൻ ആണ്. ആൻസൺ പോൾ, ആനന്ദ് ശ്രീരാജ്‌ എന്നിവരാണ് മറ്റു ഗായകർ. 

tobbt6565
ADVERTISEMENT

പൂർണ്ണമായും സിനിമാറ്റിക് രീതിയിലാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് കാഴ്ചയുടെ സൗന്ദര്യം കൂടി ഒരുക്കുന്ന ആൽബം ഇതിനോടകം ശ്രദ്ധ നേടി. യൂട്യൂബിൽ മികച്ച പ്രതികരണങ്ങളാണ് ആൽബത്തിന് ലഭിക്കുന്നത്. ടിനി ടോം ആദ്യമായല്ല ഇംഗ്ലിഷ് ഗാനം  ആലപിക്കുന്നത്. പാട്ടിനു ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദിയും സന്തോഷവും ഉണ്ടെന്ന് ടിനി പറയുന്നു.

വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT